Tuesday 3 November 2015

ഒരു പട്ടത്തിന്റെ ആത്മകഥ
------------------------------------------
ചുറ്റിപ്പായുന്ന കാറ്റെന്നെ മാടി വിളിക്കുന്നുണ്ട് മുന്നോട്ടായും തോറും നെഞ്ചില്‍ കൊളുത്തി വലിക്കുന്ന നൂലിന്റെ പിടിയാണു പക്ഷേ തടസ്സം.
അതു പൊട്ടിച്ചെറിഞ്ഞ് മോചനം നേടണം പറന്നുയരണം. സ്വാതന്ത്ര്യത്തിന്റെ മധുരം നുണയണം ബന്ധനം പൊട്ടിച്ച് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഊറ്റം, ആഹ്ലാദം
ഉയരങ്ങളിലേക്ക് കുതിച്ചപ്പോള്‍ മോഹിപ്പിച്ച കാറ്റ് ഒപ്പം നിന്നില്ല.. കൂപ്പു കുത്തിയത് താഴോട്ടായിരുന്നു വീഴ്ചയില്‍ കണ്ടു, ഞാന്‍ പൊട്ടിച്ചെറിഞ്ഞ നൂലിന്റെ തുമ്പ് വിടാതെ പിടിച്ച് വീഴ്ചയുടെ ദിശയിലേക്ക് എന്നെ കാക്കാന്‍ ഓടിയടുക്കുന്ന എന്റെ ഉടമയെ
വീഴ്ചയിലൊരു പുളിമരം ചതിച്ചു കൊമ്പില്‍ കുരുങ്ങി നെഞ്ചു കീറി എല്ലുകളൊടിഞ്ഞ് വീണ്ടും താഴേക്ക് എന്നെയാ കൈകളില്‍ കോരിയെടുത്തപ്പോള്‍ കോപമോ സങ്കടമോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ആ നോട്ടം നേരിടാന്‍ ആകാതെ തല താഴ്ത്തേണ്ടി വന്നു
പുളിങ്കൊമ്പിന്റെ കീറലും നൂലിന്റെ കൊളുത്തലും തന്ന വേദനയേക്കാള്‍ സഹിക്കാനാവാഞ്ഞത് ആ നോക്കില്‍ നിന്നും ഉതിര്‍ന്ന് എന്റെ നെഞ്ചില്‍ പതിച്ച കണ്ണുനീര്‍ തുള്ളികളായിരുന്നു.

No comments:

Post a Comment

പറഞ്ഞില്ലെന്നു വേണ്ട..

About my Blog