Wednesday 28 November 2012

കോഴി

നിനക്കു കുറുക്കന്‍ കണ്ണുകളാണെന്നവള്‍,
നേര്‍ച്ചക്കോഴിയാണൊയെന്നു 
തിരിചു ചോദിച്ചില്ല ഞാന്‍ 
പിന്നീടറിഞ്ഞു .. 
ഏതോ ഹോട്ടലുകാരവളെ
പലര്‍ക്കായ് 
വിളമ്പി തീറ്റിച്ചുവെന്ന്..

വൈഫ് കാളിങ്ങ്

ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ, നിർവൃതിയുടെ ആലസ്യവും കിതപ്പും നിശ്വാസവും ലേഡീസ് പെർഫ്യൂമിലലിഞ്ഞ  വിയര്പ്പു ഗന്ധവും ബാക്കിയായപ്പോഴാണ് ശ്രദ്ധിച്ചത്, ബെഡ്ഷീറ്റിനിടയിലെവിടെയോ മിന്നിതെളിയുന്ന വെളിച്ചവും വിറയലും..  തപ്പി പിടിച്ചെടുത്ത ഫോണിന്റെ ഡിസ്പ്ലേ അവനെ നോക്കി പല്ലിളിച്ചു.. 

ഇന്കമിങ്ങ് കാൾ - 'വൈഫ്'..!!

Tuesday 18 September 2012

കൊടുത്തത് തിരിച്ച് കിട്ടിയില്ലെങ്കിലും ആഗ്രഹിക്കുന്നത് കിട്ടാതാകുമ്പോള്‍ ഒരു തരം വല്ലാത്ത വേദനയാണ്..! അല്ലെ..??

Tuesday 6 March 2012

പട്ടി കണ്ടത്

ഒരു കുപ്പതൊട്ടി, ആശുപത്രി മതിലിനപ്പുറം
അതിലേക്കൊരു നായ് കാലു പൊക്കി മൂത്രിച്ചു.
ചൂടും നനവും തട്ടി അതില്‍ നിന്നൊരു ഭ്രൂണം,
പൊക്കിള്‍ കൊടി താങ്ങാക്കി മുളച്ചു പൊങ്ങി.

കാലം

ഓര്‍മച്ചെപ്പിലൊളിപ്പിച്ചു വച്ച ഇന്നലെകള്‍
എന്നെ നോക്കി പല്ലിളിക്കുന്നു..
സ്വപ്നക്കൂട്ടില്‍ താലോലിച്ചു വച്ചിരിക്കുന്ന നാളെകളെ
എന്തു ചെയ്യണാമെന്നറിയാതെ ഇന്നില്‍ ഞാന്‍ നില്‍ക്കുന്നു..!!

അര്‍ത്ഥം

എന്റെ ശരികള്‍ മറ്റുള്ളവര്‍ക്കു കൂടി ശരിയായി തോന്നാത്തിടത്തോളം കാലം ഞാന്‍ ചെയ്യുന്ന ശരികള്‍ക്കെന്തര്‍ത്ഥം..??

ന്യായം

സ്വന്തം പവൃത്തികളെ ന്യായീകരിക്കുമ്പോള്‍ നിന്നെ സ്നേഹിക്കുന്നവര്‍ നിനക്ക് മുന്നില്‍ ആരുമല്ലാതായി തീരുന്നത് നീയറിയുന്നില്ല...!!

പറഞ്ഞില്ലെന്നു വേണ്ട..

About my Blog