Tuesday 3 November 2015

പലരുടേയും മനസ്സുകളിൽ എക്സ്‌ഹോസ്റ്റ്‌ ഫാൻ ഫിറ്റ്‌ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..!!
മുട്ടിയപ്പോൾ തുറന്നു കൊടുത്തതു വാതിലല്ലായിരുന്നെന്നു ഉറക്കമുണർന്നു കിടക്കയിലെ നനവു കണ്ടപ്പോഴാണറിഞ്ഞത്‌
ഇണങ്ങുമ്പോള്‍ ഓര്‍ത്തും പറഞ്ഞും ചിരിക്കാന്‍ പറ്റുന്നതേ പിണങ്ങുമ്പൊള്‍ പറയാവൂ...
സ്നേഹവും
ഇഷ്ടവും
പ്രണയവും
ആഗ്രഹവും
അഭിനിവേശവും
മനസ്സില്‍ തിങ്ങി
ശ്വാസം മുട്ടിച്ചപ്പോഴാണു
നീയെന്നെ പ്രാന്തന്‍ എന്ന് വിളിച്ചത്
അന്നാണ് ഞാന്‍
നിന്‍റെ ഭൂപടത്തിലെ
അധിനിവേശക്കാരനായത്
മൗനം...!
ഏറ്റവും ശക്തിയേറിയ പരിചയാണത്‌. ചില സമയത്ത്‌ ഏറ്റവും മൂർച്ചയേറിയ ആയുധവും അപകടകരവുമാണത്‌. ചിലപ്പോൾ ഏറ്റവും വിവേകപൂർണ്ണവും വിഡ്ഡിത്തരവും അതു തന്നെ..!!
ഒരു പട്ടത്തിന്റെ ആത്മകഥ
------------------------------------------
ചുറ്റിപ്പായുന്ന കാറ്റെന്നെ മാടി വിളിക്കുന്നുണ്ട് മുന്നോട്ടായും തോറും നെഞ്ചില്‍ കൊളുത്തി വലിക്കുന്ന നൂലിന്റെ പിടിയാണു പക്ഷേ തടസ്സം.
അതു പൊട്ടിച്ചെറിഞ്ഞ് മോചനം നേടണം പറന്നുയരണം. സ്വാതന്ത്ര്യത്തിന്റെ മധുരം നുണയണം ബന്ധനം പൊട്ടിച്ച് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഊറ്റം, ആഹ്ലാദം
ഉയരങ്ങളിലേക്ക് കുതിച്ചപ്പോള്‍ മോഹിപ്പിച്ച കാറ്റ് ഒപ്പം നിന്നില്ല.. കൂപ്പു കുത്തിയത് താഴോട്ടായിരുന്നു വീഴ്ചയില്‍ കണ്ടു, ഞാന്‍ പൊട്ടിച്ചെറിഞ്ഞ നൂലിന്റെ തുമ്പ് വിടാതെ പിടിച്ച് വീഴ്ചയുടെ ദിശയിലേക്ക് എന്നെ കാക്കാന്‍ ഓടിയടുക്കുന്ന എന്റെ ഉടമയെ
വീഴ്ചയിലൊരു പുളിമരം ചതിച്ചു കൊമ്പില്‍ കുരുങ്ങി നെഞ്ചു കീറി എല്ലുകളൊടിഞ്ഞ് വീണ്ടും താഴേക്ക് എന്നെയാ കൈകളില്‍ കോരിയെടുത്തപ്പോള്‍ കോപമോ സങ്കടമോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ആ നോട്ടം നേരിടാന്‍ ആകാതെ തല താഴ്ത്തേണ്ടി വന്നു
പുളിങ്കൊമ്പിന്റെ കീറലും നൂലിന്റെ കൊളുത്തലും തന്ന വേദനയേക്കാള്‍ സഹിക്കാനാവാഞ്ഞത് ആ നോക്കില്‍ നിന്നും ഉതിര്‍ന്ന് എന്റെ നെഞ്ചില്‍ പതിച്ച കണ്ണുനീര്‍ തുള്ളികളായിരുന്നു.
പാലൊളി വിതറുമാ
പൂനിലാവിനെ മൂടുവാന്
മേഘമേ, 
നിനക്കാവില്ലെന്നും..
നീയാം ഇരുട്ടകറ്റി
വെട്ടം പരത്തുവാന്
വരുന്നുണ്ടൊരു തെന്നൽ...

Monday 2 November 2015

ഏറ്റു പാടുന്ന കാറ്റും, 
കൂട്ടു പാടുന്ന കുയിലും, 
ഏഷണി പറയുന്ന 
നാട്ടുകാരും അറിഞ്ഞിട്ടും; 
നീ മാത്രമെന്തേ പെണ്ണേ
എന്റെ പ്രണയം
അറിയാതെ പോയി..?
എന്നെ പടിയടച്ച്‌ പിണ്ടം വെച്ച്‌ ഹൃദയത്തിനു ചുറ്റും
കമ്പിവേലികെട്ടി സുരക്ഷിതമാക്കിയെന്നു നീ പറഞ്ഞു..
പക്ഷേ, ഞാനതിനുള്ളിൽ കിടന്നു ശ്വാസം മുട്ടുന്നത്‌ നീയറിയാതെ പോയി...
എടുക്കുന്നെന്ന് 
പറഞ്ഞെങ്കിലും, 
ഞാനോർത്തതേയില്ല,
പറിച്ചെടുക്കുന്നത് 
എന്റെ ഹൃദയം തന്നെ 
ആകുമെന്ന്..
ഹൃദയമില്ലാത്തവനെന്ന
പഴിവാക്ക് കേൾക്കുമ്പോഴും
ഇനിയൊരു ഹൃദയം
പകരം വെക്കില്ലെന്ന
വാശിയുണ്ടെനിക്ക്
പ്രതീക്ഷക്ക് വകയില്ലാഞ്ഞിട്ടും
നിനക്കു വേണ്ടി
കാത്തിരുന്നിട്ടുണ്ട്
വെറുതെ..
ഒരുവേള ,
വരുമെന്നായപ്പോൾ
ആ നിമിഷത്തിനായുള്ള
കാത്തിരിപ്പിന്റെ വേദന
അസഹനീയം..
മാസമുറ പോലെന്ന്
കൂട്ടുകാരോട് കളിയായ്‌
ചൊല്ലുമെങ്കിലും
ഞാന്‍ കാത്തിരിക്കുന്നു
എന്റെ പ്രതീക്ഷളുടെ
നാമ്പുകളില്‍ ഒരായിരം
വര്‍ണ്ണങ്ങള്‍ ചാലിച്ച്
നീ വരുമെന്ന പ്രതീക്ഷയില്‍.
എന്റെ ശമ്പളമേ
നിനക്കായ്‌ .
അദൃശ്യമായ 
നൂലിഴകളാൽ 
ബന്ധിക്കപ്പെട്ട ചിലതുണ്ട്‌ 
ജീവിതത്തിൽ..
അതു കൊണ്ട്‌ തന്നെ 
പൊട്ടിച്ചെറിയാൻ
കഴിയാത്തതും..!!
ചെറിയൊരനക്കം മതിയാകും.. ചില ഓര്‍മ്മകള്‍ക്ക്, മച്ചില്‍ തൂങ്ങുന്ന വവ്വാലുകള്‍ പോലെ കൂട്ടത്തോടെ പറന്നു വന്നു ഭയപ്പെടുത്താൻ
കണ്ണിനു കുളിര്‍മ്മയും 
മനസ്സിനു ആനന്ദവും .
അറിഞ്ഞില്ലല്ലോ പെണ്ണേ.....
നിന്‍റെ വരവിനൊരു 
മഴവില്ലിന്‍റെ ആയുസ്സേ 
ഉണ്ടായിരുന്നുള്ളുവെന്നു...
വിതച്ച് തുടങ്ങിയിട്ട്
നാളുകളേറെയായി 
ചിലത് ഉണങ്ങുന്നു
കിളികള്‍ കൊത്തുന്നു
ഉറുമ്പ് കൊണ്ട് പോകുന്നു
എല്ലാം അതിജീവിച്ച്
തല പൊക്കുന്നത്
കരിഞ്ഞ് വീഴുന്നു
തരിശായി തുടങ്ങിയ
മനസ്സൊന്നു കുളിര്‍ന്ന്
പാകപ്പെടാനായി
വേണം ഒരു മഴ..!!
അന്നവളെ കണ്ടപ്പോ ചോദിച്ചു.. 
"വഴി തെറ്റി വന്ന വസന്തമാണോ നീ?" 
കുറെ കഴിഞ്ഞപ്പ മനസ്സിലായി, കറക്റ്റ്‌ വഴിയിലൂടെ തന്നെ വന്ന സുനാമിയാണെന്നു..
He promises to stay
And then goes away
He promises Me sunshine
And returns with a vengeance
Oh My Rain,
You are nothing But a cheat
When all over me you caress
When your love drenches me –
in your deepest passion
Is it the warmth of your love?
Or the peace of your voice –
that surrounds me
When you gather me -
in your arms this way
My world comes to a stand still
I see no other, I hear no one
Just you... n just you...
No matter how much I love you
I know you will never stay
You drench me in your love
And then go to another
So you can never be mine alone
For you are....
The rain from the dark clouds
"ഡീ ഞാന്‍ നിന്നെ പ്രേമിച്ചോട്ടെ..??"
"ച്ചീ... ഞാന്‍ നിന്നെ ഓടിക്കും.."
"എത്ര വേണമെങ്കിലും ഓടിച്ചോ.. പക്ഷെ അതു നിന്റെ പിന്നാലെ ആയിരിക്കണമെന്നു മാത്രം.."
നിന്റെ ഹൃദയം.. 
അതെനിക്കു തരൂ.. 
പകരം ഞാനെന്റെ 
ചിന്തകൾ നൽകാം.. 
ഹൃദയം നിന്നെയും
ചിന്തകൾ എന്നെയും
വഴിതെറ്റിക്കുന്നുവെന്ന
പഴിചാരൽ തീർക്കാം
ജയങ്ങൾ നമുക്ക്‌ സന്തോഷം തരും.. ചില തോൽവികളും. നമുക്ക്‌ വേണ്ടപ്പെട്ടവർക്ക്‌ വേണ്ടിയുള്ള തോല്വികളാകുമ്പോൾ പ്രത്യേകിച്ചും..
Disappointment is far better than nothing...!!
പേടിക്കെണ്ട, ഞാന്‍ തന്നെ കണ്ടു പിടിച്ചതാ.
You have to believe in certain things in life.. Coz life doesn't bring it again and again. Try not to tear it apart... Try not to kill it... Try to keep it.. You know why..?? Coz its once in life time happen and It happens only once in your entire life..!!
എല്ലാം പ്രശ്നങ്ങളും
തന്റെ പേരിലാണെന്ന്
കണ്ട് സഹികെട്ട്
ഇറങ്ങിപ്പോകാനൊരു
സ്ഥലം തേടുന്നുണ്ട്
'ദൈവം'
കരയെടുക്കാന്‍
നുരഞ്ഞ് തീരം തല്ലുന്ന 
തിരകളെ പോലെ
സ്നേഹം തേടുന്ന മനസ്സ്..
എത്ര നിറഞ്ഞാലും
തീരാതെ..
പോരാതെ..
തുളുമ്പാതെ...
ചിരിക്കണം, 
നെഞ്ച്‌ പിടഞ്ഞാലും
ഉള്ള്‌ നീറിയാലും
കണ്ണു നനയും വരെ
കരയണം,
നെഞ്ച്‌ പിടഞ്ഞാലും
ഉള്ള്‌ നീറിയാലും
കണ്ണു നനയും വരെ
നിനക്ക്‌ നീയോളം
മറ്റൊന്നില്ലെന്ന
തിരിച്ചറിവ്‌‌‌ വരെ
ഭ്രാന്തെന്ന് വിളിച്ച്‌
സമൂഹം കടമ
നിറവേറ്റിക്കൊള്ളട്ടെ..
നീയൊരു ഫുള്‍സ്റ്റോപ്പിട്ട് നിര്‍ത്തിയിടത്ത് നിന്നും ഞാനൊരു ഫുള്‍ ബോട്ടില്‍ പൊട്ടിച്ച് തുടങ്ങി..
നഷ്ടപ്രണയം,
ഹൃദയത്തിലടച്ച്
സൂക്ഷിയ്ക്കാനും
തോന്നുമ്പൊ
തുറന്നു നോക്കാനും
ഒരു സുഖമുണ്ട്‌..
സന്തോഷവും..

Tuesday 20 January 2015

മുന്നോട്ടു വെക്കുന്ന ഓരോ ചുവടുകളും
നിന്നെ തേടിയായതു കൊണ്ടാകാം
എന്റെ യാത്രകൾക്കിനിയും തുടർച്ചകൾ
ഉണ്ടായിക്കൊണ്ടേയിരിക്കുന്നത്‌..
വീട്ടിലേക്ക് തിരികെ വിളിക്കുമ്പോള്‍
ഏതു വീട്ടിലേക്കെന്നറിയാതെ
കയ്യില്‍ പിടിപ്പിച്ച ഗാന്ധിയെ
നോക്കി മിഴിച്ച് നില്‍ക്കുന്നവര്‍
അയല്‍ക്കാരന്റെ കണ്ണീരിനു വേണ്ടി
സ്വന്തം അടുക്കളയില്‍
തീവ്രവാദത്തിന്റെ റെസിപീ
തിരയുന്നുണ്ട് ചിലര്‍
വെടിമരുന്നും ചോരയും
മണക്കുന്ന സ്കൂള്‍ ചുമരുകളില്‍
ചിതറി ത്തെറിച്ചൊടുങ്ങിയ
പിഞ്ചു രോദനങ്ങള്‍
തുടച്ചു കുടയുന്ന കണ്ണീര്‍
ടീ ആര്‍ പിയില്‍ കോര്‍ത്ത്
പരസ്യക്കാര്‍ക്കിട്ട് കൊടുത്ത്
ഉപ്പ് നുണയുന്ന ചാനലുകള്‍
എല്ലാം തന്റെ പേരിലാണെന്ന്
കണ്ട് സഹികെട്ട്
ഇറങ്ങിപ്പോകാനൊരു
സ്ഥലം തേടുന്നുണ്ട്
'ദൈവം'
ഒട്ടിച്ചു നടക്കാൻ
ലേബലുകൾ പലതാണു
മകനായി
സഹോദരനായി
സ്നേഹിതനായി
കാമുകനായി
ഭർത്താവായി
മരുമകനായി
അച്ചനായി
അമ്മാവനായി
അമ്മായിയച്ചനായി
മുത്തച്ചനായി
മുതുമുത്തച്ചനായി
ഇതിനിടയിൽ കിട്ടുന്ന
സന്തോഷങ്ങളും
സങ്കടങ്ങളും
അതിലേറെ
ടെൻഷനുകളുമാണീ
ജീവിതം
പന പോലെ വളര്‍ന്നു
അവര്‍ പറഞ്ഞു
ദുഷ്ടന്മാരെ പന പോലെ 
വളര്‍ത്തുമെന്ന്..
സഹിക്കെട്ട്
പാവത്താനായപ്പോള്‍
പാവം ദുഷ്ടന്റെ
ഫലം ചെയ്യുമെന്ന്
വടക്കു നോക്കി യന്ത്രം
പോലെ വ്യക്തമായ
ദിശ കാണിക്കുന്ന,
അപ്പൂപ്പന്‍ താടി പോലെ
പറക്കുന്ന മനസ്സു വേണം..
കുഞ്ഞോളങ്ങളില്‍
തത്തിക്കളിക്കുന്ന
തളിരില പോലെ
ഭാരമില്ലാത്തൊരു
മനസ്സ്
കുപ്പിച്ചില്ലുകള്‍ പാകിയ
മതിലുകള്‍ക്കുള്ളില്‍
നെഞ്ചില്‍ ഭാരം പേറി
ഇഴഞ്ഞു തീരാന്‍
വിധിക്കപ്പെട്ടവരാണേറെയും
അതോ,
വിധി ഏറ്റെടുത്തവരോ?
പൂ പോലെ ഹൃദയം,
പൂ പോലെ മനസ്സ്..
തീരുമാനമെടുക്കാന്‍
അധികാരമെനിക്കെന്നു
രണ്ടും തമ്മില്‍
വടം വലി മുറികിയപ്പോള്‍
ആ പൂവിറങ്ങിപ്പോയി..
പോകുന്ന പോക്കില്‍
ചുമരിലെ കണ്ണാടിയില്‍
കണ്ട പ്രതിഛായ
ചെമ്പരത്തിപ്പൂവെന്നു തോന്നി,
കാല്‍ വട്ടത്തിലൊരു
ചങ്ങല പണിയിപ്പിച്ച്
സ്വയം ബന്ധിതനായി
തിരച്ചിലിനൊടുവിൽ തിരിച്ചറിഞ്ഞു...
നീയെല്ലാം മറക്കുന്നു പെണ്ണേ..
എനിക്കൊന്നും മറക്കാനുമാവുന്നില്ല..!!
ചെറിയൊരനക്കം 
മതിയാകും..
ചില ഓര്‍മ്മകള്‍ക്ക്,
മച്ചില്‍ തൂങ്ങുന്ന
വവ്വാലുകള്‍ പോലെ 
കൂട്ടത്തോടെ പറന്നു വന്നു
ഭയപ്പെടുത്താൻ

പറഞ്ഞില്ലെന്നു വേണ്ട..

About my Blog