പലരുടേയും മനസ്സുകളിൽ എക്സ്ഹോസ്റ്റ് ഫാൻ ഫിറ്റ് ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..!!
Tuesday, 3 November 2015
ഒരു പട്ടത്തിന്റെ ആത്മകഥ
------------------------------------------
ചുറ്റിപ്പായുന്ന കാറ്റെന്നെ മാടി വിളിക്കുന്നുണ്ട് മുന്നോട്ടായും തോറും നെഞ്ചില്‍ കൊളുത്തി വലിക്കുന്ന നൂലിന്റെ പിടിയാണു പക്ഷേ തടസ്സം.
അതു പൊട്ടിച്ചെറിഞ്ഞ് മോചനം നേടണം പറന്നുയരണം. സ്വാതന്ത്ര്യത്തിന്റെ മധുരം നുണയണം ബന്ധനം പൊട്ടിച്ച് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഊറ്റം, ആഹ്ലാദം
ഉയരങ്ങളിലേക്ക് കുതിച്ചപ്പോള്‍ മോഹിപ്പിച്ച കാറ്റ് ഒപ്പം നിന്നില്ല.. കൂപ്പു കുത്തിയത് താഴോട്ടായിരുന്നു വീഴ്ചയില്‍ കണ്ടു, ഞാന്‍ പൊട്ടിച്ചെറിഞ്ഞ നൂലിന്റെ തുമ്പ് വിടാതെ പിടിച്ച് വീഴ്ചയുടെ ദിശയിലേക്ക് എന്നെ കാക്കാന്‍ ഓടിയടുക്കുന്ന എന്റെ ഉടമയെ
വീഴ്ചയിലൊരു പുളിമരം ചതിച്ചു കൊമ്പില്‍ കുരുങ്ങി നെഞ്ചു കീറി എല്ലുകളൊടിഞ്ഞ് വീണ്ടും താഴേക്ക് എന്നെയാ കൈകളില്‍ കോരിയെടുത്തപ്പോള്‍ കോപമോ സങ്കടമോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ആ നോട്ടം നേരിടാന്‍ ആകാതെ തല താഴ്ത്തേണ്ടി വന്നു
പുളിങ്കൊമ്പിന്റെ കീറലും നൂലിന്റെ കൊളുത്തലും തന്ന വേദനയേക്കാള്‍ സഹിക്കാനാവാഞ്ഞത് ആ നോക്കില്‍ നിന്നും ഉതിര്‍ന്ന് എന്റെ നെഞ്ചില്‍ പതിച്ച കണ്ണുനീര് തുള്ളികളായിരുന്നു.
------------------------------------------
ചുറ്റിപ്പായുന്ന കാറ്റെന്നെ മാടി വിളിക്കുന്നുണ്ട് മുന്നോട്ടായും തോറും നെഞ്ചില്‍ കൊളുത്തി വലിക്കുന്ന നൂലിന്റെ പിടിയാണു പക്ഷേ തടസ്സം.
അതു പൊട്ടിച്ചെറിഞ്ഞ് മോചനം നേടണം പറന്നുയരണം. സ്വാതന്ത്ര്യത്തിന്റെ മധുരം നുണയണം ബന്ധനം പൊട്ടിച്ച് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഊറ്റം, ആഹ്ലാദം
ഉയരങ്ങളിലേക്ക് കുതിച്ചപ്പോള്‍ മോഹിപ്പിച്ച കാറ്റ് ഒപ്പം നിന്നില്ല.. കൂപ്പു കുത്തിയത് താഴോട്ടായിരുന്നു വീഴ്ചയില്‍ കണ്ടു, ഞാന്‍ പൊട്ടിച്ചെറിഞ്ഞ നൂലിന്റെ തുമ്പ് വിടാതെ പിടിച്ച് വീഴ്ചയുടെ ദിശയിലേക്ക് എന്നെ കാക്കാന്‍ ഓടിയടുക്കുന്ന എന്റെ ഉടമയെ
വീഴ്ചയിലൊരു പുളിമരം ചതിച്ചു കൊമ്പില്‍ കുരുങ്ങി നെഞ്ചു കീറി എല്ലുകളൊടിഞ്ഞ് വീണ്ടും താഴേക്ക് എന്നെയാ കൈകളില്‍ കോരിയെടുത്തപ്പോള്‍ കോപമോ സങ്കടമോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ആ നോട്ടം നേരിടാന്‍ ആകാതെ തല താഴ്ത്തേണ്ടി വന്നു
പുളിങ്കൊമ്പിന്റെ കീറലും നൂലിന്റെ കൊളുത്തലും തന്ന വേദനയേക്കാള്‍ സഹിക്കാനാവാഞ്ഞത് ആ നോക്കില്‍ നിന്നും ഉതിര്‍ന്ന് എന്റെ നെഞ്ചില്‍ പതിച്ച കണ്ണുനീര് തുള്ളികളായിരുന്നു.
Monday, 2 November 2015
പ്രതീക്ഷക്ക് വകയില്ലാഞ്ഞിട്ടും
നിനക്കു വേണ്ടി
കാത്തിരുന്നിട്ടുണ്ട്
വെറുതെ..
നിനക്കു വേണ്ടി
കാത്തിരുന്നിട്ടുണ്ട്
വെറുതെ..
ഒരുവേള ,
വരുമെന്നായപ്പോൾ
ആ നിമിഷത്തിനായുള്ള
കാത്തിരിപ്പിന്റെ വേദന
അസഹനീയം..
വരുമെന്നായപ്പോൾ
ആ നിമിഷത്തിനായുള്ള
കാത്തിരിപ്പിന്റെ വേദന
അസഹനീയം..
മാസമുറ പോലെന്ന്
കൂട്ടുകാരോട് കളിയായ്
ചൊല്ലുമെങ്കിലും
ഞാന്‍ കാത്തിരിക്കുന്നു
കൂട്ടുകാരോട് കളിയായ്
ചൊല്ലുമെങ്കിലും
ഞാന്‍ കാത്തിരിക്കുന്നു
എന്റെ പ്രതീക്ഷളുടെ
നാമ്പുകളില്‍ ഒരായിരം
വര്‍ണ്ണങ്ങള്‍ ചാലിച്ച്
നീ വരുമെന്ന പ്രതീക്ഷയില്‍.
നാമ്പുകളില്‍ ഒരായിരം
വര്‍ണ്ണങ്ങള്‍ ചാലിച്ച്
നീ വരുമെന്ന പ്രതീക്ഷയില്‍.
എന്റെ ശമ്പളമേ
നിനക്കായ് .
നിനക്കായ് .
When all over me you caress
When your love drenches me –
in your deepest passion
Is it the warmth of your love?
When your love drenches me –
in your deepest passion
Is it the warmth of your love?
Or the peace of your voice –
that surrounds me
When you gather me -
in your arms this way
My world comes to a stand still
I see no other, I hear no one
Just you... n just you...
that surrounds me
When you gather me -
in your arms this way
My world comes to a stand still
I see no other, I hear no one
Just you... n just you...
No matter how much I love you
I know you will never stay
You drench me in your love
And then go to another
So you can never be mine alone
I know you will never stay
You drench me in your love
And then go to another
So you can never be mine alone
For you are....
The rain from the dark clouds
The rain from the dark clouds
Tuesday, 20 January 2015
വീട്ടിലേക്ക് തിരികെ വിളിക്കുമ്പോള്‍
ഏതു വീട്ടിലേക്കെന്നറിയാതെ
കയ്യില്‍ പിടിപ്പിച്ച ഗാന്ധിയെ
നോക്കി മിഴിച്ച് നില്ക്കുന്നവര്
ഏതു വീട്ടിലേക്കെന്നറിയാതെ
കയ്യില്‍ പിടിപ്പിച്ച ഗാന്ധിയെ
നോക്കി മിഴിച്ച് നില്ക്കുന്നവര്
അയല്ക്കാരന്റെ കണ്ണീരിനു വേണ്ടി
സ്വന്തം അടുക്കളയില്‍
തീവ്രവാദത്തിന്റെ റെസിപീ
തിരയുന്നുണ്ട് ചിലര്‍
സ്വന്തം അടുക്കളയില്‍
തീവ്രവാദത്തിന്റെ റെസിപീ
തിരയുന്നുണ്ട് ചിലര്‍
വെടിമരുന്നും ചോരയും
മണക്കുന്ന സ്കൂള്‍ ചുമരുകളില്‍
ചിതറി ത്തെറിച്ചൊടുങ്ങിയ
പിഞ്ചു രോദനങ്ങള്‍
മണക്കുന്ന സ്കൂള്‍ ചുമരുകളില്‍
ചിതറി ത്തെറിച്ചൊടുങ്ങിയ
പിഞ്ചു രോദനങ്ങള്‍
തുടച്ചു കുടയുന്ന കണ്ണീര്
ടീ ആര് പിയില്‍ കോര്‍ത്ത്
പരസ്യക്കാര്‍ക്കിട്ട് കൊടുത്ത്
ഉപ്പ് നുണയുന്ന ചാനലുകള്‍
ടീ ആര് പിയില്‍ കോര്‍ത്ത്
പരസ്യക്കാര്‍ക്കിട്ട് കൊടുത്ത്
ഉപ്പ് നുണയുന്ന ചാനലുകള്‍
എല്ലാം തന്റെ പേരിലാണെന്ന്
കണ്ട് സഹികെട്ട്
ഇറങ്ങിപ്പോകാനൊരു
സ്ഥലം തേടുന്നുണ്ട്
'ദൈവം'
കണ്ട് സഹികെട്ട്
ഇറങ്ങിപ്പോകാനൊരു
സ്ഥലം തേടുന്നുണ്ട്
'ദൈവം'
Sunday, 9 March 2014
മുജ്ജന്മ ബന്ധത്തിന് വേരുകള്‍ തേടി
കാല്പനീകമായൊരു ലോകം തീര്‍ത്ത്
അതിന്നാഴങ്ങള് തേടിയലഞ്ഞതില്
അലിഞ്ഞില്ലാതാകണം
ഇഷ്ടാനിഷ്ടങ്ങള്തന് ഉല്പത്തി
തേടി, ഉത്തരം കിട്ടാത്ത
ചോദ്യങ്ങള്‍ മാറ്റിയെഴുതി
സ്വയം ഉത്തരങ്ങളാകണം
നിഴലുകള്‍ പടമെഴുതുന്ന ഇടവഴിയുടെ
അറ്റത്തായി ശെരിയും തെറ്റും
വേര് പിരിയുന്നിടത്ത് എത്തിയാല്‍
ഇഴ ചേര്‍ത്തു പിടിച്ച് നടക്കണം
ഇനിയൊരു തിരിച്ചു പോക്കില്ലെന്ന
യാതാര്ത്ഥ്യത്തെ ഉള്‍കൊള്ളാന്‍
തയ്യാറാവാതെ ഹൃദയങ്ങളെന്നും
മിടിച്ചു കൊണ്ടേയിരിക്കണം..
കാല്പനീകമായൊരു ലോകം തീര്‍ത്ത്
അതിന്നാഴങ്ങള് തേടിയലഞ്ഞതില്
അലിഞ്ഞില്ലാതാകണം
ഇഷ്ടാനിഷ്ടങ്ങള്തന് ഉല്പത്തി
തേടി, ഉത്തരം കിട്ടാത്ത
ചോദ്യങ്ങള്‍ മാറ്റിയെഴുതി
സ്വയം ഉത്തരങ്ങളാകണം
നിഴലുകള്‍ പടമെഴുതുന്ന ഇടവഴിയുടെ
അറ്റത്തായി ശെരിയും തെറ്റും
വേര് പിരിയുന്നിടത്ത് എത്തിയാല്‍
ഇഴ ചേര്‍ത്തു പിടിച്ച് നടക്കണം
ഇനിയൊരു തിരിച്ചു പോക്കില്ലെന്ന
യാതാര്ത്ഥ്യത്തെ ഉള്‍കൊള്ളാന്‍
തയ്യാറാവാതെ ഹൃദയങ്ങളെന്നും
മിടിച്ചു കൊണ്ടേയിരിക്കണം..
Monday, 16 September 2013
നീ..
കണ്ടുണര്‍ന്ന സ്വപ്നത്തിലെ മുഖം
തേടിയലഞ്ഞതോ
മുഖങ്ങളെല്ലാം സ്വപ്നങ്ങളായതോ
സ്വപ്നങ്ങളും മുഖങ്ങളുമൊന്നായപ്പോള്
ഞാനെന്നെ തേടിയലഞ്ഞതോ
കിട്ടിയ സ്വപ്നങ്ങളെല്ലാം
കോര്‍ത്തിണക്കി മാല കൊരുത്ത്
കൂട്ടി കെട്ടി
ആ വട്ടത്തിലവയെ തളച്ച്
സ്വതന്ത്രനായത് ഞാനോ
എന്റെ സ്വപ്നങ്ങളോ..??
തേടിയലഞ്ഞതോ
മുഖങ്ങളെല്ലാം സ്വപ്നങ്ങളായതോ
സ്വപ്നങ്ങളും മുഖങ്ങളുമൊന്നായപ്പോള്
ഞാനെന്നെ തേടിയലഞ്ഞതോ
കിട്ടിയ സ്വപ്നങ്ങളെല്ലാം
കോര്‍ത്തിണക്കി മാല കൊരുത്ത്
കൂട്ടി കെട്ടി
ആ വട്ടത്തിലവയെ തളച്ച്
സ്വതന്ത്രനായത് ഞാനോ
എന്റെ സ്വപ്നങ്ങളോ..??
നിഴലുകൾ
നിഴലുകള്‍ക്കു ജീവനുണ്ടായിരുന്നെങ്കില്
ഒരുപാടു രഹസ്യങ്ങളവ വിളിച്ചു പറഞ്ഞേനേ
സമരങ്ങള്‍ നടത്തുന്നതവയായിരുന്നേനേ
അസ്തിത്വത്തിനും സ്വാതന്ത്ര്യത്തിനും..!
ഒരുപാടു രഹസ്യങ്ങളവ വിളിച്ചു പറഞ്ഞേനേ
സമരങ്ങള്‍ നടത്തുന്നതവയായിരുന്നേനേ
അസ്തിത്വത്തിനും സ്വാതന്ത്ര്യത്തിനും..!
ദൂരം
ഞാനും നീയും തമ്മിലെത്ര
ദൂരമെന്ന ചോദ്യത്തിന്നുത്തരം
ഞാനും ഞാനും തമ്മിലുള്ള
ദൂരത്തേക്കാള്‍ കുറവെന്നായിരുന്നു..
ദൂരമെന്ന ചോദ്യത്തിന്നുത്തരം
ഞാനും ഞാനും തമ്മിലുള്ള
ദൂരത്തേക്കാള്‍ കുറവെന്നായിരുന്നു..
ഊച്ചികപ്പലണ്ടി
എതൊരു കപ്പലണ്ടി പൊതിയിലും അതു വരെ തിന്നതിന്റെ ടേയ്സ്റ്റ് കളയാനായിട്ടൂണ്ടാകും, ഒരു 'ഊച്ചി' കപ്പലണ്ടി.. മന്ഷ്യേര്ടെ കാര്യവും അങ്ങനെ തന്നെ..!!
Saturday, 10 August 2013
വിഷം
വിഷം, കൊല്ലുന്നതിനേക്കാള്‍
കൊല്ലിക്കലാണതിന്റെ ദൗത്യം
മനസ്സിലേക്ക് കുത്തിവെക്കപ്പെടുമ്പോള്‍
പ്രവചനാധീതമായ പ്രഹര ശേഷിയുള്ളത്.
കൊല്ലിക്കലാണതിന്റെ ദൗത്യം
മനസ്സിലേക്ക് കുത്തിവെക്കപ്പെടുമ്പോള്‍
പ്രവചനാധീതമായ പ്രഹര ശേഷിയുള്ളത്.
Subscribe to:
Posts (Atom)
പറഞ്ഞില്ലെന്നു വേണ്ട..
About my Blog