ചെറിയൊരനക്കം മതിയാകും.. ചില ഓര്‍മ്മകള്‍ക്ക്, മച്ചില്‍ തൂങ്ങുന്ന വവ്വാലുകള്‍ പോലെ കൂട്ടത്തോടെ പറന്നു വന്നു ഭയപ്പെടുത്താൻ
Sunday, 9 March 2014
പറയാൻ കഴിയാത്ത പ്രണയം വിസിലില്ലാത്ത കുക്കറിൽ വേവുന്ന പരിപ്പ് പോലെ..
ഒരുമിച്ചു പങ്കുവെക്കേണ്ട ഓരോ നിമിഷത്തിന്റെയും നഷ്ടഭാരം നെഞ്ചിലേറ്റുവാൻ തീരുമാനിച്ചവരും വിധിക്കപ്പെട്ടവരും...
പ്രണയം തലച്ചോറിലേക്ക് പറിച്ച് നടപെട്ടപ്പോൾ ശൂന്യമായ ഹൃദയം..! തോറ്റത് പ്രണയമോ, ഹൃദയമോ..?
ഓരോ ആണിന്റെ ഉള്ളിലും ഓരോ ഫെമിനിസ്റ്റ് ഒളിഞ്ഞിരിക്കുന്നുണ്ട്..!! അവസരം വരുമ്പോ അതെന്തായാലും പുറത്തു ചാടും; സ്വന്തം വീട്ടിലെ പെണ്ണുങ്ങള്ടെ കാര്യത്തിലൊഴികെ..
മടക്കം, പരമമായ സത്യമാണത്... തടുക്കാനോ വേണ്ടെന്നു വെക്കാനോ കഴിയാത്തത്..
നടനം കേമമാക്കി മാന്യരായി മുദ്രകുത്തപ്പെട്ടവര്‍ മുഖം പുറത്തെടുക്കാതെ ശ്വാസം മുട്ടിയലയുന്നു
കടം കൊണ്ട മുഖത്തിന്ന് പകരം വെക്കാനെടുത്ത മനസ്സില്‍ ചോദ്യ ചിഹ്നമായി വളര്‍ന്ന സ്വരൂപം ഉള്ളില്‍ ചീറ്റിത്തെറിച്ച വിഷം ചിന്തകളിലും കാഴ്ചകളിലും പടര്‍ന്നു കയറിയപ്പഴും മാന്യതയുടെ ചിരി ബാക്കി
സ്ഫടികം പോലെയാണാ മനസ്സ് ഏതു ചെളിക്കുണ്ടില്‍ വീണു പോയാലും തേച്ചു മിനുക്കിയാല്‍ വെട്ടിത്തിളങ്ങുന്നത്..!!
മുജ്ജന്മ ബന്ധത്തിന് വേരുകള്‍ തേടി കാല്പനീകമായൊരു ലോകം തീര്‍ത്ത് അതിന്നാഴങ്ങള് തേടിയലഞ്ഞതില് അലിഞ്ഞില്ലാതാകണം
ഇഷ്ടാനിഷ്ടങ്ങള്തന് ഉല്പത്തി തേടി, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മാറ്റിയെഴുതി സ്വയം ഉത്തരങ്ങളാകണം നിഴലുകള്‍ പടമെഴുതുന്ന ഇടവഴിയുടെ അറ്റത്തായി ശെരിയും തെറ്റും വേര് പിരിയുന്നിടത്ത് എത്തിയാല്‍ ഇഴ ചേര്‍ത്തു പിടിച്ച് നടക്കണം
ഇനിയൊരു തിരിച്ചു പോക്കില്ലെന്ന യാതാര്ത്ഥ്യത്തെ ഉള്‍കൊള്ളാന്‍ തയ്യാറാവാതെ ഹൃദയങ്ങളെന്നും മിടിച്ചു കൊണ്ടേയിരിക്കണം..
കണ്ടുണര്‍ന്ന സ്വപ്നത്തിലെ മുഖം
തേടിയലഞ്ഞതോ
മുഖങ്ങളെല്ലാം സ്വപ്നങ്ങളായതോ
സ്വപ്നങ്ങളും മുഖങ്ങളുമൊന്നായപ്പോള്
ഞാനെന്നെ തേടിയലഞ്ഞതോ
കിട്ടിയ സ്വപ്നങ്ങളെല്ലാം
കോര്‍ത്തിണക്കി മാല കൊരുത്ത്
കൂട്ടി കെട്ടി
ആ വട്ടത്തിലവയെ തളച്ച്
സ്വതന്ത്രനായത് ഞാനോ
എന്റെ സ്വപ്നങ്ങളോ..??
ഒരു കുപ്പതൊട്ടി, ആശുപത്രി മതിലിനപ്പുറം അതിലേക്കൊരു നായ് കാലു പൊക്കി മൂത്രിച്ചു. ചൂടും നനവും തട്ടി അതില്‍ നിന്നൊരു ഭ്രൂണം, പൊക്കിള്‍ കൊടി താങ്ങാക്കി മുളച്ചു പൊങ്ങി.
ഓര്മച്ചെപ്പിലൊളിപ്പിച്ചു വച്ച ഇന്നലെകള്‍ എന്നെ നോക്കി പല്ലിളിക്കുന്നു.. സ്വപ്നക്കൂട്ടില്‍ താലോലിച്ചു വച്ചിരിക്കുന്ന നാളെകളെ എന്തു ചെയ്യണാമെന്നറിയാതെ ഇന്നില്‍ ഞാന്‍ നില്ക്കുന്നു..!!