ഇരുവഴി പിരിഞ്ഞിട്ടും ഓര്‍മ്മകളുടെയിട വഴിയില്‍ വെച്ചിന്നും നാം കണ്ടുമുട്ടുന്നു..
-----------------------
ഓര്‍മ്മകളില്‍ നിന്നൊരു കാച്ചെണ്ണയുടെ മണം തികട്ടി വരുന്നുണ്ട് ഒരു നാലാം ക്ലാസ്സ്കാരന്റെ നഷ്ട പ്രണയം..
------------------------
മൗനം കൊണ്ട്
മറയിടുന്നു
നിശ്ശബ്ദതയില്‍
സംസ്കരിക്കപ്പെടുന്ന
പരിഭവങ്ങള്‍..!
--------------------
എന്റെ
മിഴിയാഴങ്ങളുടെ
യാര്‍ദ്രതയളക്കാന്‍..
നിന്റെ
തീവ്രമായൊരൊറ്റ
നോട്ടം മതി ..
---------------
മഴ പൊഴിഞ്ഞൊരീറന്‍ രാവിന്‍
സ്മൃതിയില്‍
കുളിരു പെയ്യുന്ന
സായം സന്ധ്യകള്‍..
നിന്നുടല്‍ച്ചൂടിലുരുകി
കനവിലൊഴുകുന്നു
നോവിന്‍
മലരിതളുകള്‍..
-------------------------
സ്നേഹം കൊണ്ട് മാത്രം
തുറക്കപ്പെടുന്ന താക്കോല്‍ ദ്വാരങ്ങളുണ്ട്
ഹൃദയ ഭിത്തിക്കുള്ളില്‍..
------------------
ഒരരുവി തന്നിരു-
തീരങ്ങളായ്,
നാം..
ഒരീറന്‍,
കാറ്റിന്‍ തലോടല്‍
കൊതിച്ചലകളായ്
നമ്മില്‍ സ്വപ്നങ്ങള്‍...
-------------------
ഓര്‍മ്മകളാലിനിയുമായിരം
വസന്തം പൂക്കും..
വേനലിലുമധര തീരങ്ങളില്‍
നിന്‍ പ്രണയ മധുമലര്‍
പൊഴിയും..
ഓരോ നിമിഷാര്‍ദ്ധത്തിലും
നിന്‍, ശ്വാസ
ഗന്ധമെന്നാത്മാവിനാഴങ്ങളെ
ഉന്‍മത്തമാക്കും..
നിന്, ഹൃദയതാളങ്ങളെന്‍
ശ്രവണതന്തുക്കളില്‍
ഗസലായ് മാറും..
ഒരുനാളുമണയാത്തൊരഗ്നി
നാളമായ്,
മൃത്യു വരെ, നീയെന്‍
ജീവസ്പന്ദനങ്ങളില്‍
ജ്വലിച്ചിടും..
-------------------
ഒരു നോട്ടത്തിന്റെ
അകലമായിരുന്നിട്ടും
നിറമില്ലാത്ത, രണ്ട്
വ്യത്യസ്ത കിനാക്കളില്‍
നാമൊറ്റപ്പെട്ടതെങ്ങിനെയാണ്..?
----------------
മഞ്ഞു പുതച്ചെത്തിയ
പകല്‍,
രാക്കിനാക്കള്‍
കട്ടെടുക്കുന്നു..
------------
ഒരിരുളിടയകലത്തിലുണ്ടായിരുന്നിട് ടും
നിറമില്ലാത്ത, രണ്ട്
വ്യത്യസ്ത കിനാക്കളില്‍
നാമൊറ്റപ്പെട്ടതെങ്ങിനെയാണ്..?
----------------
രാവിന്‍
മൗന സന്ദേശങ്ങള്‍
വഹിച്ച്,
കാറ്റൊരു
കിനാത്താഴ്വാരം
തേടിപ്പറക്കുന്നുണ്ട്..
--------------------
വരികളാലൊരിക്കലെങ്കിലും
വാക്കുകള്‍
നഷ്ടപ്പെട്ടവന്റെ
സ്വരമാവുക..
നിന്നെക്കുറിച്ചെഴുതിയ
കവിതകളിലെല്ലാം
ഓരോ വരികളും
ഓരോ രൃതുക്കളാണ്
--------------
-------------------
ഒരു തല്ല്..
അല്ലെങ്കിൽ ഒരു നുള്ള്..
ശേഷം,
കവിളിലൊരുമ്മയും,
ഇനിയാവർത്തിക്കരുതെന്ന
ഓർമ്മപ്പെടുത്തലും..!
അവിടെ നിന്നാണ്‍
ഉമ്മാന്റെ ശിക്ഷണങ്ങളുടെ
ആദ്യ പാഠം തുടങ്ങത്
-----------------------------
നിന്റെ
തിരുത്തലുകളിലൂടെയാണ്‍
വ്രതം തെറ്റിപ്പോയ
എന്റെ കവിതകൾ
പൂർണ്ണമാകുന്നത്
--------------------
പഴുതുകളില്ലാതിരുന്നിട്ടും
എന്റെ കിനാക്കളുടേ
ഒഴിമുറിയിൽ, നീ
ഇടം നേടിയതെങ്ങനെയാൺ
-----------------------
ദീര്‍ഘ നിശ്വാസത്തിനാലേതോ ഓര്‍മ്മകളിലേക്കുള്‍ വലിയുന്നുണ്ടീ ചെമ്പക ഗന്ധം
----------------
നിന്റെ നുണക്കുഴിച്ചേലിലെന്റെ ചുണ്ടുകള്‍ കവിത രചിക്കുന്നു
------------------------------
------------------------
നിന്നെ
പ്രണയിച്ചിരുന്നുവെന്നതിനാല്‍
മാത്രമിന്നോരോ
ശ്വാസത്തിലും
മുറിവേല്‍ക്കപ്പെടുന്നു...
-----------------------
ആത്മാര്‍ത്ഥമായ പ്രണയം മോചനമാഗ്രഹിക്കാത്ത തടവറകള്‍ പോലെയാണ്..
----------------
മറവിയുടെ കഴുമരത്തില്‍ മോക്ഷം കാത്തോര്‍മ്മപ്പക്ഷികള്‍..
------------------
ഒരു
പ്രണയ
ശ്വാസത്തിലുടലെടുക്കുന്ന
രണ്ട്
മൗനങ്ങള്‍..
-----------------------------
10. ജീവ സ്പന്ദനങ്ങളോരോന്നും നിനക്കായ് മാത്രമായിരിക്കെ ഈ ജന്മം നിനക്കവകാശപ്പെട്ടതാണ് മൃതിയടയും വരെ ഓരോ നിമിഷങ്ങളും പ്രണയ സാന്ദ്രമാണ്
--------------
Ormmakalkku vazhi thetunnu..
----------------------
ഏതോര്‍മ്മ
ഞരമ്പറുത്തെടുത്താലാണ്
നിന്നെ മറക്കാനാവുക..
-----------
ഞരമ്പുകള്‍ പൊടിഞ്ഞ്
ചോര കിനിയുന്നത്രയും
നോവ്..
ആത്മാവിനാഴത്തിലങ്ങൊരസ്ത്ര
മുന
കയറിയിറങ്ങുന്ന പോലെ..
നോവുണങ്ങാത്ത സ്നേഹവ്രണങ്ങള്‍..!
------------------
പകല്‍ നോവസ്തമിക്കുന്ന
മുഗ്ധ സായാഹ്നങ്ങളില്‍
വരിക, നീയെന്‍
നിനവു തീരങ്ങളിലൊരു
കിനാവിനല
ഞൊറിയുമായ്..
---------------------
മരുക്കാറ്റ് വീശുന്നൊരീ
ഹൃദയ തീരങ്ങളില്‍
ഇല്ലിനി, പ്രണയമേ
നിന്നെപ്പുണരുവാനൊരു
തിര
------------------------------ -
വരണ്ട നെറ്റിയില്‍ നിന്റെ ചുംബന വസന്തം മരുഭൂമിയില്‍ പൂക്കാലം
---------------------
"ഡീ.. ഇങ്ക്ട് വന്നേ... "
"ന്തേ..?"
"നീ, ഹൃദയത്താലെൻ
ശ്വാസ താളങ്ങളേറ്റു
പാടുവിൻ..
പ്രണയത്തിനാലെൻ
പ്രാണന്റെ ചിറകുകൾ
ചേർത്തു വെക്കുവിൻ.."
-----------
ഈണം പകരുവാന്‍
നിന്
ശ്വാസ
താളങ്ങളില്ലെങ്കിലെന്‍
ഹൃദയരാഗങ്ങള്‍
നിശ്ശബ്ദം..
-----------------
മഴമണം വറ്റിച്ച വെയിലടുപ്പുകള്‍ വേനല്‍ കനലിനു മീതെ മഞ്ഞു പെയ്യുന്നു..
------------------------
കണ്ണിലുടക്കി കവിളിലൂറുന്നൊരു മഞ്ഞു തുള്ളിയീ വിരഹം
---------------
ഏഴാം ബഹറിനക്കരെ നിന്നവളുടെ കരിമിഴി പിടയുന്നു ഇക്കരെയെന്റെ ഖല്‍ബും..
------------------
പുനര്‍ജ്ജനി സമ്മാനിക്കാന്‍
പകലുകളുദിക്കില്ലായിരുന്നുവെങ് കില്‍
രാവിന്റെ തീരങ്ങളില്‍
കിനാക്കളെന്നേ
സംസ്കരിക്കപ്പെട്ടേനെ..
------------------------
ഓര്‍മ്മച്ചിരാതിന്‍
തിരിയണയുന്നു
ജരാ നരകള്‍
നോവ് തുന്നുന്നു..
--------------------
-------------------
ആഴങ്ങളില്‍
കിനാ പെരുക്കം
തീരത്തൊരു
നിലാത്തോണി..
------------
ഇരുളലകള്‍
രാക്കടലിന്‍
തീരം തേടുന്നു..
----------------------
നിദ്രയുദിക്കാത്ത
രാത്താഴ്വരയില്‍
കിനാപ്പൂക്കള്‍ക്ക് വിശ്രമം..
----------------------
താരക മലരുകള്‍
തലയില്‍ ചൂടി
പുഴപ്പെണ്ണൊരുങ്ങുന്നു..
കിനാവിലെത്തോണിയിലാരോ
കടവ് കടക്കുന്നു..
------------------------
ഏതോര്‍മ്മകളുടെ
പ്രഹരമേറ്റാണ്
ഓരോ
പ്രളയത്തിനൊടുവിലും
മനമിങ്ങനെ
പ്രശാന്തമാകുന്നത്..
--------------------
ബാല്യം മറന്നിട്ട
സുകൃതങ്ങളേ..
------------
ആളൊഴിഞ്ഞ
ചാരുകസേരക്കരികില്‍
വെറ്റിലച്ചെല്ലം
പരിതപിക്കുന്നു
---------------