Saturday, 25 August 2018

ഇരുവഴി പിരിഞ്ഞിട്ടും ഓര്‍മ്മകളുടെയിട വഴിയില്‍ വെച്ചിന്നും നാം കണ്ടുമുട്ടുന്നു.. ----------------------- ഓര്‍മ്മകളില്‍ നിന്നൊരു കാച്ചെണ്ണയുടെ മണം തികട്ടി വരുന്നുണ്ട് ഒരു നാലാം ക്ലാസ്സ്കാരന്റെ നഷ്ട പ്രണയം.. ------------------------ മൗനം കൊണ്ട് മറയി‍ടുന്നു നിശ്ശബ്ദതയില്‍ സംസ്കരിക്കപ്പെടുന്ന പരിഭവങ്ങള്‍..! -------------------- എന്റെ മിഴിയാഴങ്ങളുടെ യാര്‍ദ്രതയളക്കാന്‍.. നിന്റെ തീവ്രമായൊരൊറ്റ നോട്ടം മതി .. --------------- മഴ പൊഴിഞ്ഞൊരീറന്‍ രാവിന്‍ സ്മൃതിയില്‍ കുളിരു പെയ്യുന്ന സായം സന്ധ്യകള്‍.. നിന്നുടല്‍ച്ചൂടിലുരുകി കനവിലൊഴുകുന്നു നോവിന്‍ മലരിതളുകള്‍.. ------------------------- സ്നേഹം കൊണ്ട് മാത്രം തുറക്കപ്പെടുന്ന താക്കോല്‍ ദ്വാരങ്ങളുണ്ട് ഹൃദയ ഭിത്തിക്കുള്ളില്‍.. ------------------ ഒരരുവി തന്നിരു- തീരങ്ങളായ്, നാം.. ഒരീറന്‍, കാറ്റിന്‍ തലോടല്‍ കൊതിച്ചലകളായ് നമ്മില്‍ സ്വപ്നങ്ങള്‍... ------------------- ഓര്‍മ്മകളാലിനിയുമായിരം വസന്തം പൂക്കും.. വേനലിലുമധര തീരങ്ങളില്‍ നിന്‍ പ്രണയ മധുമലര്‍ പൊഴിയും.. ഓരോ നിമിഷാര്‍ദ്ധത്തിലും നിന്‍, ശ്വാസ ഗന്ധമെന്നാത്മാവിനാഴങ്ങളെ ഉന്‍മത്തമാക്കും.. നിന്, ഹൃദയതാളങ്ങളെന്‍ ശ്രവണതന്തുക്കളില്‍ ഗസലായ് മാറും.. ഒരുനാളുമണയാത്തൊരഗ്നി നാളമായ്, മൃത്യു വരെ, നീയെന്‍ ജീവസ്പന്ദനങ്ങളില്‍ ജ്വലിച്ചിടും.. ------------------- ഒരു നോട്ടത്തിന്റെ അകലമായിരുന്നിട്ടും നിറമില്ലാത്ത, രണ്ട് വ്യത്യസ്ത കിനാക്കളില്‍ നാമൊറ്റപ്പെട്ടതെങ്ങിനെയാണ്..? ---------------- മഞ്ഞു പുതച്ചെത്തിയ പകല്‍, രാക്കിനാക്കള്‍ കട്ടെടുക്കുന്നു.. ------------ ഒരിരുളിടയകലത്തിലുണ്ടായിരുന്നിട്ടും നിറമില്ലാത്ത, രണ്ട് വ്യത്യസ്ത കിനാക്കളില്‍ നാമൊറ്റപ്പെട്ടതെങ്ങിനെയാണ്..? ---------------- രാവിന്‍ മൗന സന്ദേശങ്ങള്‍ വഹിച്ച്, കാറ്റൊരു കിനാത്താഴ്വാരം തേടിപ്പറക്കുന്നുണ്ട്.. --------------------
വരികളാലൊരിക്കലെങ്കിലും വാക്കുകള്‍ നഷ്ടപ്പെട്ടവന്റെ സ്വരമാവുക.. നിന്നെക്കുറിച്ചെഴുതിയ കവിതകളിലെല്ലാം ഓരോ വരികളും ഓരോ രൃതുക്കളാണ്
--------------

-------------------
ഒരു തല്ല്.. അല്ലെങ്കിൽ ഒരു നുള്ള്.. ശേഷം, കവിളിലൊരുമ്മയും, ഇനിയാവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലും..! അവിടെ നിന്നാണ്‍ ഉമ്മാന്റെ ശിക്ഷണങ്ങളുടെ ആദ്യ പാഠം തുടങ്ങത് ----------------------------- നിന്റെ തിരുത്തലുകളിലൂടെയാണ്‍ വ്രതം തെറ്റിപ്പോയ എന്റെ കവിതകൾ പൂർണ്ണമാകുന്നത്
--------------------
പഴുതുകളില്ലാതിരുന്നിട്ടും എന്റെ കിനാക്കളുടേ ഒഴിമുറിയിൽ, നീ ഇടം നേടിയതെങ്ങനെയാൺ
-----------------------

ദീര്‍ഘ നിശ്വാസത്തിനാലേതോ ഓര്‍മ്മകളിലേക്കുള്‍ വലിയുന്നുണ്ടീ ചെമ്പക ഗന്ധം

----------------
നിന്റെ നുണക്കുഴിച്ചേലിലെന്റെ ചുണ്ടുകള്‍ കവിത രചിക്കുന്നു
------------------------------

------------------------
നിന്നെ പ്രണയിച്ചിരുന്നുവെന്നതിനാല്‍ മാത്രമിന്നോരോ ശ്വാസത്തിലും മുറിവേല്‍ക്കപ്പെടുന്നു...
-----------------------
ആത്മാര്‍ത്ഥമായ പ്രണയം മോചനമാഗ്രഹിക്കാത്ത തടവറകള്‍ പോലെയാണ്..
----------------
മറവിയുടെ കഴുമരത്തില്‍ മോക്ഷം കാത്തോര്‍മ്മപ്പക്ഷികള്‍..
------------------








ഒരു പ്രണയ ശ്വാസത്തിലുടലെടുക്കുന്ന രണ്ട് മൗനങ്ങള്‍..
-----------------------------
10. ജീവ സ്പന്ദനങ്ങളോരോന്നും നിനക്കായ് മാത്രമായിരിക്കെ ഈ ജന്മം നിനക്കവകാശപ്പെട്ടതാണ് മൃതിയടയും വരെ ഓരോ നിമിഷങ്ങളും പ്രണയ സാന്ദ്രമാണ്
--------------
Ormmakalkku vazhi thetunnu.. ---------------------- ഏതോര്‍മ്മ ഞരമ്പറുത്തെടുത്താലാണ് നിന്നെ മറക്കാനാവുക..

-----------

ഞരമ്പുകള്‍ പൊടിഞ്ഞ് ചോര കിനിയുന്നത്രയും നോവ്.. ആത്മാവിനാഴത്തിലങ്ങൊരസ്ത്ര മുന കയറിയിറങ്ങുന്ന പോലെ.. നോവുണങ്ങാത്ത സ്നേഹവ്രണങ്ങള്‍..!
------------------
പകല്‍ നോവസ്തമിക്കുന്ന മുഗ്ധ സായാഹ്നങ്ങളില്‍ വരിക, നീയെന്‍ നിനവു തീരങ്ങളിലൊരു കിനാവിനല ഞൊറിയുമായ്.. ---------------------
മരുക്കാറ്റ് വീശുന്നൊരീ ഹൃദയ തീരങ്ങളില്‍ ഇല്ലിനി, പ്രണയമേ നിന്നെപ്പുണരുവാനൊരു തിര
-------------------------------
വരണ്ട നെറ്റിയില്‍ നിന്റെ ചുംബന വസന്തം മരുഭൂമിയില്‍ പൂക്കാലം
---------------------
"ഡീ.. ഇങ്ക്ട് വന്നേ... " "ന്തേ..?" "നീ, ഹൃദയത്താലെൻ ശ്വാസ താളങ്ങളേറ്റു പാടുവിൻ.. പ്രണയത്തിനാലെൻ പ്രാണന്റെ ചിറകുകൾ ചേർത്തു വെക്കുവിൻ.."

-----------
ഈണം പകരുവാന്‍ നിന് ശ്വാസ താളങ്ങളില്ലെങ്കിലെന്‍ ഹൃദയരാഗങ്ങള്‍ നിശ്ശബ്ദം..
-----------------
മഴമണം വറ്റിച്ച വെയിലടുപ്പുകള്‍ വേനല്‍ കനലിനു മീതെ മഞ്ഞു പെയ്യുന്നു..
------------------------
കണ്ണിലുടക്കി കവിളിലൂറുന്നൊരു മഞ്ഞു തുള്ളിയീ വിരഹം
---------------
ഏഴാം ബഹറിനക്കരെ നിന്നവളുടെ കരിമിഴി പിടയുന്നു ഇക്കരെയെന്റെ ഖല്‍ബും..
------------------
പുനര്‍ജ്ജനി സമ്മാനിക്കാന്‍ പകലുകളുദിക്കില്ലായിരുന്നുവെങ്കില്‍ രാവിന്റെ തീരങ്ങളില്‍ കിനാക്കളെന്നേ സംസ്കരിക്കപ്പെട്ടേനെ.. ------------------------ ഓര്‍മ്മച്ചിരാതിന്‍ തിരിയണയുന്നു ജരാ നരകള്‍ നോവ് തുന്നുന്നു.. -------------------- ------------------- ആഴങ്ങളില്‍ കിനാ പെരുക്കം തീരത്തൊരു നിലാത്തോണി.. ------------ ഇരുളലകള്‍ രാക്കടലിന്‍ തീരം തേടുന്നു.. ---------------------- നിദ്രയുദിക്കാത്ത രാത്താഴ്വരയില്‍ കിനാപ്പൂക്കള്‍ക്ക് വിശ്രമം.. ---------------------- താരക മലരുകള്‍ തലയില്‍ ചൂടി പുഴപ്പെണ്ണൊരുങ്ങുന്നു.. കിനാവിലെത്തോണിയിലാരോ കടവ് കടക്കുന്നു.. ------------------------ ഏതോര്‍മ്മകളുടെ പ്രഹരമേറ്റാണ് ഓരോ പ്രളയത്തിനൊടുവിലും മനമിങ്ങനെ പ്രശാന്തമാകുന്നത്.. -------------------- ബാല്യം മറന്നിട്ട സുകൃതങ്ങളേ.. ------------ ആളൊഴിഞ്ഞ ചാരുകസേരക്കരികില്‍ വെറ്റിലച്ചെല്ലം പരിതപിക്കുന്നു ---------------

Tuesday, 3 November 2015

പലരുടേയും മനസ്സുകളിൽ എക്സ്‌ഹോസ്റ്റ്‌ ഫാൻ ഫിറ്റ്‌ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..!!
മുട്ടിയപ്പോൾ തുറന്നു കൊടുത്തതു വാതിലല്ലായിരുന്നെന്നു ഉറക്കമുണർന്നു കിടക്കയിലെ നനവു കണ്ടപ്പോഴാണറിഞ്ഞത്‌
ഇണങ്ങുമ്പോള്‍ ഓര്‍ത്തും പറഞ്ഞും ചിരിക്കാന്‍ പറ്റുന്നതേ പിണങ്ങുമ്പൊള്‍ പറയാവൂ...
സ്നേഹവും
ഇഷ്ടവും
പ്രണയവും
ആഗ്രഹവും
അഭിനിവേശവും
മനസ്സില്‍ തിങ്ങി
ശ്വാസം മുട്ടിച്ചപ്പോഴാണു
നീയെന്നെ പ്രാന്തന്‍ എന്ന് വിളിച്ചത്
അന്നാണ് ഞാന്‍
നിന്‍റെ ഭൂപടത്തിലെ
അധിനിവേശക്കാരനായത്
മൗനം...!
ഏറ്റവും ശക്തിയേറിയ പരിചയാണത്‌. ചില സമയത്ത്‌ ഏറ്റവും മൂർച്ചയേറിയ ആയുധവും അപകടകരവുമാണത്‌. ചിലപ്പോൾ ഏറ്റവും വിവേകപൂർണ്ണവും വിഡ്ഡിത്തരവും അതു തന്നെ..!!
ഒരു പട്ടത്തിന്റെ ആത്മകഥ
------------------------------------------
ചുറ്റിപ്പായുന്ന കാറ്റെന്നെ മാടി വിളിക്കുന്നുണ്ട് മുന്നോട്ടായും തോറും നെഞ്ചില്‍ കൊളുത്തി വലിക്കുന്ന നൂലിന്റെ പിടിയാണു പക്ഷേ തടസ്സം.
അതു പൊട്ടിച്ചെറിഞ്ഞ് മോചനം നേടണം പറന്നുയരണം. സ്വാതന്ത്ര്യത്തിന്റെ മധുരം നുണയണം ബന്ധനം പൊട്ടിച്ച് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഊറ്റം, ആഹ്ലാദം
ഉയരങ്ങളിലേക്ക് കുതിച്ചപ്പോള്‍ മോഹിപ്പിച്ച കാറ്റ് ഒപ്പം നിന്നില്ല.. കൂപ്പു കുത്തിയത് താഴോട്ടായിരുന്നു വീഴ്ചയില്‍ കണ്ടു, ഞാന്‍ പൊട്ടിച്ചെറിഞ്ഞ നൂലിന്റെ തുമ്പ് വിടാതെ പിടിച്ച് വീഴ്ചയുടെ ദിശയിലേക്ക് എന്നെ കാക്കാന്‍ ഓടിയടുക്കുന്ന എന്റെ ഉടമയെ
വീഴ്ചയിലൊരു പുളിമരം ചതിച്ചു കൊമ്പില്‍ കുരുങ്ങി നെഞ്ചു കീറി എല്ലുകളൊടിഞ്ഞ് വീണ്ടും താഴേക്ക് എന്നെയാ കൈകളില്‍ കോരിയെടുത്തപ്പോള്‍ കോപമോ സങ്കടമോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ആ നോട്ടം നേരിടാന്‍ ആകാതെ തല താഴ്ത്തേണ്ടി വന്നു
പുളിങ്കൊമ്പിന്റെ കീറലും നൂലിന്റെ കൊളുത്തലും തന്ന വേദനയേക്കാള്‍ സഹിക്കാനാവാഞ്ഞത് ആ നോക്കില്‍ നിന്നും ഉതിര്‍ന്ന് എന്റെ നെഞ്ചില്‍ പതിച്ച കണ്ണുനീര്‍ തുള്ളികളായിരുന്നു.
പാലൊളി വിതറുമാ
പൂനിലാവിനെ മൂടുവാന്
മേഘമേ, 
നിനക്കാവില്ലെന്നും..
നീയാം ഇരുട്ടകറ്റി
വെട്ടം പരത്തുവാന്
വരുന്നുണ്ടൊരു തെന്നൽ...

Monday, 2 November 2015

ഏറ്റു പാടുന്ന കാറ്റും, 
കൂട്ടു പാടുന്ന കുയിലും, 
ഏഷണി പറയുന്ന 
നാട്ടുകാരും അറിഞ്ഞിട്ടും; 
നീ മാത്രമെന്തേ പെണ്ണേ
എന്റെ പ്രണയം
അറിയാതെ പോയി..?
എന്നെ പടിയടച്ച്‌ പിണ്ടം വെച്ച്‌ ഹൃദയത്തിനു ചുറ്റും
കമ്പിവേലികെട്ടി സുരക്ഷിതമാക്കിയെന്നു നീ പറഞ്ഞു..
പക്ഷേ, ഞാനതിനുള്ളിൽ കിടന്നു ശ്വാസം മുട്ടുന്നത്‌ നീയറിയാതെ പോയി...
എടുക്കുന്നെന്ന് 
പറഞ്ഞെങ്കിലും, 
ഞാനോർത്തതേയില്ല,
പറിച്ചെടുക്കുന്നത് 
എന്റെ ഹൃദയം തന്നെ 
ആകുമെന്ന്..
ഹൃദയമില്ലാത്തവനെന്ന
പഴിവാക്ക് കേൾക്കുമ്പോഴും
ഇനിയൊരു ഹൃദയം
പകരം വെക്കില്ലെന്ന
വാശിയുണ്ടെനിക്ക്
പ്രതീക്ഷക്ക് വകയില്ലാഞ്ഞിട്ടും
നിനക്കു വേണ്ടി
കാത്തിരുന്നിട്ടുണ്ട്
വെറുതെ..
ഒരുവേള ,
വരുമെന്നായപ്പോൾ
ആ നിമിഷത്തിനായുള്ള
കാത്തിരിപ്പിന്റെ വേദന
അസഹനീയം..
മാസമുറ പോലെന്ന്
കൂട്ടുകാരോട് കളിയായ്‌
ചൊല്ലുമെങ്കിലും
ഞാന്‍ കാത്തിരിക്കുന്നു
എന്റെ പ്രതീക്ഷളുടെ
നാമ്പുകളില്‍ ഒരായിരം
വര്‍ണ്ണങ്ങള്‍ ചാലിച്ച്
നീ വരുമെന്ന പ്രതീക്ഷയില്‍.
എന്റെ ശമ്പളമേ
നിനക്കായ്‌ .
അദൃശ്യമായ 
നൂലിഴകളാൽ 
ബന്ധിക്കപ്പെട്ട ചിലതുണ്ട്‌ 
ജീവിതത്തിൽ..
അതു കൊണ്ട്‌ തന്നെ 
പൊട്ടിച്ചെറിയാൻ
കഴിയാത്തതും..!!
ചെറിയൊരനക്കം മതിയാകും.. ചില ഓര്‍മ്മകള്‍ക്ക്, മച്ചില്‍ തൂങ്ങുന്ന വവ്വാലുകള്‍ പോലെ കൂട്ടത്തോടെ പറന്നു വന്നു ഭയപ്പെടുത്താൻ
കണ്ണിനു കുളിര്‍മ്മയും 
മനസ്സിനു ആനന്ദവും .
അറിഞ്ഞില്ലല്ലോ പെണ്ണേ.....
നിന്‍റെ വരവിനൊരു 
മഴവില്ലിന്‍റെ ആയുസ്സേ 
ഉണ്ടായിരുന്നുള്ളുവെന്നു...
വിതച്ച് തുടങ്ങിയിട്ട്
നാളുകളേറെയായി 
ചിലത് ഉണങ്ങുന്നു
കിളികള്‍ കൊത്തുന്നു
ഉറുമ്പ് കൊണ്ട് പോകുന്നു
എല്ലാം അതിജീവിച്ച്
തല പൊക്കുന്നത്
കരിഞ്ഞ് വീഴുന്നു
തരിശായി തുടങ്ങിയ
മനസ്സൊന്നു കുളിര്‍ന്ന്
പാകപ്പെടാനായി
വേണം ഒരു മഴ..!!
അന്നവളെ കണ്ടപ്പോ ചോദിച്ചു.. 
"വഴി തെറ്റി വന്ന വസന്തമാണോ നീ?" 
കുറെ കഴിഞ്ഞപ്പ മനസ്സിലായി, കറക്റ്റ്‌ വഴിയിലൂടെ തന്നെ വന്ന സുനാമിയാണെന്നു..
He promises to stay
And then goes away
He promises Me sunshine
And returns with a vengeance
Oh My Rain,
You are nothing But a cheat
When all over me you caress
When your love drenches me –
in your deepest passion
Is it the warmth of your love?
Or the peace of your voice –
that surrounds me
When you gather me -
in your arms this way
My world comes to a stand still
I see no other, I hear no one
Just you... n just you...
No matter how much I love you
I know you will never stay
You drench me in your love
And then go to another
So you can never be mine alone
For you are....
The rain from the dark clouds
"ഡീ ഞാന്‍ നിന്നെ പ്രേമിച്ചോട്ടെ..??"
"ച്ചീ... ഞാന്‍ നിന്നെ ഓടിക്കും.."
"എത്ര വേണമെങ്കിലും ഓടിച്ചോ.. പക്ഷെ അതു നിന്റെ പിന്നാലെ ആയിരിക്കണമെന്നു മാത്രം.."

പറഞ്ഞില്ലെന്നു വേണ്ട..

About my Blog