Monday, 16 September 2013

നീ..

കണ്ടുണര്‍ന്ന സ്വപ്നത്തിലെ മുഖം
തേടിയലഞ്ഞതോ
മുഖങ്ങളെല്ലാം സ്വപ്നങ്ങളായതോ
സ്വപ്നങ്ങളും മുഖങ്ങളുമൊന്നായപ്പോള്‍
ഞാനെന്നെ തേടിയലഞ്ഞതോ
കിട്ടിയ സ്വപ്നങ്ങളെല്ലാം
കോര്‍ത്തിണക്കി മാല കൊരുത്ത്
കൂട്ടി കെട്ടി
ആ വട്ടത്തിലവയെ തളച്ച്
സ്വതന്ത്രനായത് ഞാനോ
എന്റെ സ്വപ്നങ്ങളോ..??

നിഴലുകൾ

നിഴലുകള്‍ക്കു ജീവനുണ്ടായിരുന്നെങ്കില്‍ 
ഒരുപാടു രഹസ്യങ്ങളവ വിളിച്ചു പറഞ്ഞേനേ
സമരങ്ങള്‍ നടത്തുന്നതവയായിരുന്നേനേ 
അസ്തിത്വത്തിനും സ്വാതന്ത്ര്യത്തിനും..!

ദൂരം

ഞാനും നീയും തമ്മിലെത്ര 
ദൂരമെന്ന ചോദ്യത്തിന്നുത്തരം
ഞാനും ഞാനും തമ്മിലുള്ള 
ദൂരത്തേക്കാള്‍ കുറവെന്നായിരുന്നു..

ഊച്ചികപ്പലണ്ടി

എതൊരു കപ്പലണ്ടി പൊതിയിലും അതു വരെ തിന്നതിന്റെ ടേയ്സ്റ്റ് കളയാനായിട്ടൂണ്ടാകും, ഒരു 'ഊച്ചി' കപ്പലണ്ടി.. മന്‍ഷ്യേര്‍ടെ കാര്യവും അങ്ങനെ തന്നെ..!!

Saturday, 10 August 2013

വിഷം

വിഷം, കൊല്ലുന്നതിനേക്കാള്‍
കൊല്ലിക്കലാണതിന്റെ ദൗത്യം
മനസ്സിലേക്ക് കുത്തിവെക്കപ്പെടുമ്പോള്‍
പ്രവചനാധീതമായ പ്രഹര ശേഷിയുള്ളത്.

Saturday, 13 July 2013

നമ്മുടെ സന്തോഷങ്ങളാണു നമ്മുടെ ശെരികൾ. അതു മറ്റുള്ളവരുടെ ദു:ഖമാകുന്നിടം വരെ..!!

Thursday, 16 May 2013

മീനച്ചൂട്

"മീനച്ചൂടിനെ ജയിച്ച് 
വിയര്‍പ്പിറ്റി വരണ്ട ചാലുകളിലമര്‍ന്ന 
നിന്‍ നനുത്ത ചുണ്ടിന്‍ കുളിര്‍മ- 
യിലലിഞ്ഞ് മിഴി പൂട്ടി ഞാന്‍."

ചങ്ക്


ചങ്കു പറിച്ചു കൊടുത്തപ്പോഴവൾ ചോദിച്ചു..
"ഇത്‌ ചങ്കല്ലെ..??"
ഇപ്പോഴവൻ ചെമ്പരത്തി പൂ തേടി നടക്കുന്നു...!!

പറഞ്ഞില്ലെന്നു വേണ്ട..

About my Blog