Tuesday, 6 March 2012

പട്ടി കണ്ടത്

ഒരു കുപ്പതൊട്ടി, ആശുപത്രി മതിലിനപ്പുറം
അതിലേക്കൊരു നായ് കാലു പൊക്കി മൂത്രിച്ചു.
ചൂടും നനവും തട്ടി അതില്‍ നിന്നൊരു ഭ്രൂണം,
പൊക്കിള്‍ കൊടി താങ്ങാക്കി മുളച്ചു പൊങ്ങി.

കാലം

ഓര്‍മച്ചെപ്പിലൊളിപ്പിച്ചു വച്ച ഇന്നലെകള്‍
എന്നെ നോക്കി പല്ലിളിക്കുന്നു..
സ്വപ്നക്കൂട്ടില്‍ താലോലിച്ചു വച്ചിരിക്കുന്ന നാളെകളെ
എന്തു ചെയ്യണാമെന്നറിയാതെ ഇന്നില്‍ ഞാന്‍ നില്‍ക്കുന്നു..!!

അര്‍ത്ഥം

എന്റെ ശരികള്‍ മറ്റുള്ളവര്‍ക്കു കൂടി ശരിയായി തോന്നാത്തിടത്തോളം കാലം ഞാന്‍ ചെയ്യുന്ന ശരികള്‍ക്കെന്തര്‍ത്ഥം..??

ന്യായം

സ്വന്തം പവൃത്തികളെ ന്യായീകരിക്കുമ്പോള്‍ നിന്നെ സ്നേഹിക്കുന്നവര്‍ നിനക്ക് മുന്നില്‍ ആരുമല്ലാതായി തീരുന്നത് നീയറിയുന്നില്ല...!!

പറഞ്ഞില്ലെന്നു വേണ്ട..

About my Blog